ആഗോള ഭീമൻമാരായ ‘ടെസ്‌ല’ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു

By Staff Reporter, Malabar News
malabarnews-tesla
Representational Image
Ajwa Travels

ബെംഗളൂരു: ആഗോള ഇലക്‌ട്രിക് കാർ നിർമാതാക്കളായ ‘ടെസ്‌ല‘ ഇന്ത്യയിൽ അവരുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളുരുവിലാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങിയത്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്‌ലയുടെ സബ്‌സിഡിയറി കമ്പനിയായാണ് രജിസ്‌റ്റര്‍ ചെയ്‌തത്‌.

വൈഭവ് തനേജ, വെങ്കിട്ടരംഗം ശ്രീരാം, ഡേവിഡ് ജോന്‍ ഫീന്‍സ്‌റ്റീന്‍ എന്നിവരെ കമ്പനിയുടെ ഡയറക്‌ടർമാരായി നിയമിക്കുകയും ചെയ്‌തിട്ടുണ്ട്‌. ബെംഗളുരുവില്‍ ടെസ്‌ലയുടെ ഗവേഷണ വികസന കേന്ദ്രം ഉടനെ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. നിര്‍മാണ പ്ളാന്റ് സ്‌ഥാപിക്കാന്‍ ഭൂമിയും സർക്കാർ വാഗ്‌ദാനം ചെയ്‌തിരുന്നു.

കമ്പനിയുടെ പ്രവർത്തനം ഏത് മേഖലയിലാണ് എന്നത് വ്യക്‌തമല്ല. നിലവിലെ സാഹചര്യത്തിൽ നിർമാണ പ്ളാന്റ് സ്‌ഥാപിക്കാൻ സമയമെടുക്കും. അതിനാൽ തുടക്കത്തിൽ കമ്പനി കാറുകളുടെ വിൽപ്പനയാകും കൈകാര്യം ചെയ്യുകയെന്ന് സൂചനകളുണ്ട്.

Read Also: വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE