കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചായി രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 4650 രൂപയിലെത്തി. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ അനിശ്ചിതത്വം പെരുകുന്നത് സ്വര്‍ണ വില വര്‍ധനക്ക് ഇടയാക്കിയേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Read also: ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീനെതിരെ രണ്ട് കേസുകള്‍ കൂടി