സ്വർണവിലയിൽ ഇടിവ്; പവന് 36,600 രൂപയായി

By Trainee Reporter, Malabar News
gold rate
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,575 രൂപയുമായി. 36,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില.

ജൂൺ മൂന്നിന് 36,960 രൂപയിൽ എത്തിയെങ്കിലും അടുത്തദിവസം തന്നെ 36,400 നിലവാരത്തിലേക്ക് വില താഴ്‌ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

Read also: പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE