സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 33,680 രൂപ

By Staff Reporter, Malabar News
gold price
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലാണ് ഇപ്പോഴുള്ളത്. ഗ്രാമിന്റെ വില 4210 രൂപയാണ്. 34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ഇതോടെ 2020 ഓഗസ്‌റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽ നിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറവുണ്ടായത്.

ആഗോള വിപണിയിൽ സ്വർണവില വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

Read Also: കളമശേരിയിലെ സ്‌ഥാനാർഥിത്വം മാദ്ധ്യമ സൃഷ്‌ടി; എഎ റഹീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE