കളമശേരിയിലെ സ്‌ഥാനാർഥിത്വം മാദ്ധ്യമ സൃഷ്‌ടി; എഎ റഹീം

By Desk Reporter, Malabar News
AA-Rahim
Ajwa Travels

തിരുവനന്തപുരം: കളമശേരിയില്‍ താന്‍ സിപിഎം സ്‌ഥാനാർഥി ആകുമെന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. പാര്‍ട്ടി തന്നോട് മൽസരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം ഡിവൈഎഫ്‌ഐ മുന്നോട്ടുവെക്കില്ലെന്നും എഎ റഹീം സ്വകാര്യ ചാനലിനോട് പറഞ്ഞു.

സംസ്‌ഥാനത്ത് തുടര്‍ഭരണം ഉണ്ടാകണം. ഇതാണ് കേരളത്തിലെ യുവതീ യുവാക്കളുടെ ആഗ്രഹം. സീറ്റ് വാങ്ങലല്ല ഡിവൈഎഫ്‌ഐയുടെ അജണ്ട, സമഗ്രമായ രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്. പിഎസ്‌സി ഉദ്യോഗാർഥികള്‍ ജനാധിപത്യപരമായി നടത്തിയ സമരത്തിലേക്ക് മുതലെടുപ്പിനു വേണ്ടി ചിലര്‍ എത്തിയെന്നും എഎ റഹീം ആരോപിച്ചു.

Also Read:  കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE