സ്വർണവില ഇടിഞ്ഞു

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്.

രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേക്ക് കൂപ്പ്കുത്തി. ആഗോള വിപണിയിലും വിലയിടിവ് തുടരുകയാണ്. ഔണ്‍സിന് 1,856.86 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 12.5ശതമാനത്തില്‍ നിന്ന് 7.5ശതമാനമായി കുറച്ചത് വിപണിക്ക് ഉണര്‍വ് നൽകിയിട്ടുണ്ട്. അതിനാൽ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിൻമേൽ നികുതിയനത്തിലുള്ള ചെലവ് 10.75ശതമാനമായി കുറയും. 2.5ശതമാനം സെസുകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നികുതി കുറയുന്നത് ഗുണം ചെയ്യും.

Also Read:  ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര; അവസാന രണ്ട് ടെസ്‌റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE