കൊച്ചി: മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 38,400 രൂപയിലും ഗ്രാമിന് 4,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപയുടെ വർധനവ് ഉണ്ടായതിന് ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇപ്പോഴുള്ളത്. ജനുവരി നാലിന്, ഗ്രാമിന് 4,760 രൂപയായിരുന്നു ഉണ്ടായിരുന്നത്. പവന് 38,080 രൂപയും. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Also: പോലീസില്‍ വിശ്വാസമില്ല, സിബിഐ അന്വേഷണം വേണം; വാളയാര്‍ കേസില്‍ മാതാപിതാക്കള്‍