സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 240 രൂപ

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കൂടി. വെള്ളിയാഴ്‌ച സ്വർണം പവന് 240 രൂപകൂടി 35,200 രൂപയിലെത്തി. 4,400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽ മാസം മാത്രം സ്വർണ വിലയിൽ 1,880 രൂപയുടെ വർധനയാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,763.46 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വിലയിൽ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനു ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. 0.12 ശതമാനം ഇടിഞ്ഞ് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്‌ച സ്വർണം പവന് 240 രൂപ കൂടി 34,960 രൂപയായിരുന്നു. ചൊവ്വാഴ്‌ചയുണ്ടായ ഇടിവിന് ശേഷമാണ് ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകുന്നത്.

Also Read:  ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 2.17 ലക്ഷത്തിലധികം പുതിയ കേസുകൾ, 1,185 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE