കേരളത്തിൽ സ്വർണവില കൂടി; ഗ്രാമിന് 60 രൂപയുടെ വർധനവ്

By Staff Reporter, Malabar News
gold price
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,385 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,080 രൂപയുമാണ് നിരക്ക്. ഫെബ്രുവരി 22ന്, ​ഗ്രാമിന് 4,325 രൂപയായിരുന്നു വില. പവന് 34,600 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വർധന റിപ്പോർട് ചെയ്‌തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,814 ഡോളറാണ് നിലവിലെ നിരക്ക്.

ഫെബ്രുവരി 19 വരെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരുഘട്ടത്തിൽ ഗ്രാമിന് 4,300 രൂപ വരെ ആയി താഴ്‌ന്നിരുന്നു.കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനവും അന്താരാഷ്‌ട്ര വിപണിയിലെ ഇടിവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ അവിടെ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മുകളിലേക്ക് ഉയർന്നത്.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE