നിയമസഭാ തിരഞ്ഞെടുപ്പ്; എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കും

By Trainee Reporter, Malabar News
Malabar-News_Tikaram-Meena
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകൾ വേണം. 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്‌ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. അതിനാൽ എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും. മലബാറിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. രാഷ്‌ട്രീയ പാർട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി സ്വീകരിക്കും. സ്‌ഥാനാർഥികളുടെ ക്രിമിനൽ പശ്‌ചാത്തലം സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പരസ്യം നൽകണം. എന്തുകൊണ്ട് ഇവർക്ക് പകരം സ്‌ഥാനാർഥികൾ ഇല്ലായെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്‌ട്രീയ പാർട്ടികളോട് ചോദിക്കും. പോളിംഗ് ഏജന്റുമാർക്ക് പൂർണ സംരക്ഷണം നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്‌തമാക്കി.

Read also: ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പ്രകടന പത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE