സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 800 രൂപ

By Staff Reporter, Malabar News
Gold Robbery
Ajwa Travels

കൊച്ചി: സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില പവന് 38,160 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 80 രൂപ കൂടി ഗ്രാമിന് 3940 രൂപയായി.

ആഗോള തലത്തിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെൻഡ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഡബ്ള്യുടിഐ അഞ്ച് ശതമാനത്തിലധികം ഉയർന്നു. ഒരുമാസം കൊണ്ട് 22 ഡോളറാണ് കൂടിയത്. ബ്രെൻഡ് വില 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ള്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി.

റഷ്യ-യുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ ഊർജ ഉൽപാദന രാജ്യങ്ങളിലൊന്നായ റഷ്യയ്‌ക്ക് മേൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ ഉപരോധം മൂലമാണ് ബ്രെൻഡ് ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് തുടരാനാണ് സാധ്യത.

Read Also: കണ്ണൂർ-മംഗലാപുരം റെയിൽപാത; യാത്ര ദുരിതപൂർണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE