കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

By Staff Reporter, Malabar News
gold seized
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദുബായിൽ നിന്നും കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഗോ എയർ വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്.

16 ലക്ഷത്തിലേറെ വിലമതിക്കുന്ന 349 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയതെന്ന് കസ്‌റ്റംസ് അറിയിച്ചു.

കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ പിസി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്‌പെക്‌ടർമാരായ കെ ഹബീബ്‌, ജോയ് സെബാസ്‌റ്റിയൻ, ദിലീപ് കൗശൽ, മനോജ് കുമാർ യാദവ്, ഹെഡ് ഹവിൽദാർ കെടിഎം രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.

Malabar News:സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു’; ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE