‘സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു’; ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം

By News Desk, Malabar News
congress
Representational Image
Ajwa Travels

കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ആക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പിന്റെപ്രതിഷേധം ശക്‌തം. പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് രാപ്പകൽ സമരം തുടങ്ങി. സോണി സെബാസ്‌റ്റ്യനെ മൽസരിപ്പിക്കണം എന്നതാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു എന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആക്ഷേപം. കെസി വേണുഗോപാലാണ് നീക്കത്തിന് പിന്നിലെന്നും എ ഗ്രൂപ്പ് ആരോപിച്ചു. എ ഗ്രൂപ്പ് നേതാക്കൾ ശ്രീകണ്‌ഠാപുരത്ത് രഹസ്യ യോഗം ചേർന്നു. രണ്ട് ബ്ളോക്ക് പ്രസിഡണ്ടുമാരും 12 ഓളം മണ്ഡലം പ്രസിഡണ്ടുമാരും യോഗത്തിൽ പങ്കെടുത്തു.

സജീവ് ജോസഫിനെ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി പ്രതിഷേധക്കാർ സോണിയാ ഗാന്ധിക്ക് ഫാക്‌സ് അയച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ ആളാണ് സജീവ് എന്ന് പ്രമേയത്തിൽ പറയുന്നു.

Malabar News: കുഴൽമന്ദത്ത് തീപിടുത്തം; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE