സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയില്‍

By Trainee Reporter, Malabar News
Malabar News_m-sivasankar
M Sivasankar
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈകോടതി പരിഗണിക്കും. കസ്‌റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇരു കേസുകളിലും ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത് സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു.

അറസ്‌റ്റ് ഒഴിവാക്കാനായി ശിവശങ്കര്‍ കളിച്ച നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്‌റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്‌റ്റിനെ ഭയന്നാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും കസ്‌റ്റംസ് പറയുന്നു. അതേസമയം താന്‍ രാഷ്‍ട്രീയ കളികളുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

Read also: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ഹംസത്ത് അബ്‌ദുല്‍ സലാം, സംജു എന്നിവരുടെ ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. യുഎപിഎ പ്രകാരം എന്‍ഐഎ ചുമത്തിയ കേസില്‍ തെളിവുകളിലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE