കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു

By Team Member, Malabar News
gold smuggling
Ajwa Travels

മലപ്പുറം : ജില്ലയിൽ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണം പിടികൂടി. 1.917 കിലോഗ്രാം സ്വർണമാണ് 2 യാത്രക്കാർ ചേർന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. ഇവരെ കസ്‌റ്റംസ്‌ പ്രിവന്റീവ് സംഘം പിടികൂടി.

ഷാർജയിൽനിന്ന് ഇന്നലെ പുലർച്ചെ കരിപ്പൂരിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ജംഷീദിൽനിന്ന് 1.056 കിലോഗ്രാം, വടകര കക്കട്ടിൽ സ്വദേശി അബ്‌ദുൽ നജീബിൽനിന്ന് 861 ഗ്രാം എന്നിവയാണ് കസ്‌റ്റംസ്‌ കണ്ടെടുത്തത്. കസ്‌റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്‌റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ സി ബാബു, കെകെ പ്രവീൺകുമാർ, സന്തോഷ് ജോൺ, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ ഇവി മോഹനൻ എന്നിവരാണ് സ്വർണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Read also : കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഡീൻ കുര്യാക്കോസ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE