തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്‌ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം ആറു മണിക്ക് മംഗലപുരം മുല്ലശേരിയിലാണ് സംഭവം. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. മുൻ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ഷെഹിൻ ആക്രമണം നടത്തിയത്.
Most Read: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിന് എതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ