കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ ജീവനക്കാർക്ക് സൈക്കിൾ സവാരി നിർബന്ധമാക്കി ഭരണകൂടം. ഇനിമുതൽ എല്ലാ ബുധനാഴ്‌ചയും സർക്കാർ ജീവനക്കാർ സൈക്കിളിൽ ആയിരിക്കണം ഓഫിസിൽ എത്തേണ്ടത്. ഓഫിസുകളിലേക്കുള്ള യാത്രക്ക് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടം ഉത്തരവിറക്കി.
എല്ലാ ദ്വീപുകൾക്കും ഉത്തരവ് ബാധകമാണ്. അംഗപരിമിതർ, ഗുരുതര ശാരീരിക പ്രശ്‌നമുള്ളവർ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ദിനം ജീവനക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായെതെന്നാണ് ദ്വീപ് അഡ്‌മിനിസ്ട്രേഷൻ വ്യക്‌തമാക്കുന്നത്.
Most Read: 17 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ ‘പിറന്നു’; വംശനാശ വക്കിലെത്തിയ സുമാത്രൻ കണ്ടാമൃഗം പ്രസവിച്ചു