നീതി ലഭിക്കും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും; വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാരിന്റെ കത്ത്

By Desk Reporter, Malabar News
Walayar-Case_2020-Oct-31
Representational Image
Ajwa Travels

തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി തേടി സമരം നടത്തുന്ന അമ്മക്ക് സർക്കാർ കത്തയച്ചു. കേസിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നും കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി ജി അനിൽകുമാറാണ് കത്ത് നൽകിയിരിക്കുന്നത്. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കുമെന്നും കത്തിൽ പറയുന്നുണ്ട്.

എന്നാൽ, ഈ കത്ത് അംഗീകരിക്കാൻ കഴിയില്ലെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. ഒരു വർഷം മുമ്പ് താനയച്ച കത്തിന് ഇപ്പോഴാണ് സർക്കാർ മറുപടി നൽകുന്നത്. സർക്കാർ നിലപാട് കാപട്യമാണെന്നും അവർ പറഞ്ഞു. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെ സസ്‌പെന്റ്‌ ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കാതെ, കത്തിലെ ഉറപ്പു മാത്രം വിശ്വസിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related News:  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ഇന്ന് അവസാനിക്കും

അതേസമയം, കേസിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി വീട്ട് മുറ്റത്ത് അമ്മ ആരംഭിച്ച സമരം ഇന്ന് അവസാനിക്കും. തുടർ സമര പരിപാടികൾ അതിന് ശേഷം ഉണ്ടാവുമെന്നാണ് കുടുംബം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE