ജിഎസ്‌ടി നഷ്‌ടപരിഹാരം വകമാറ്റി; കേന്ദ്രത്തിനെതിരെ സിദ്ധരാമയ്യ

By Staff Reporter, Malabar News
MalabarNews-siddaramaiah
Siddaramaiah
Ajwa Travels

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്ടപരിഹാരം വകമാറ്റി ചിലവഴിച്ചെന്ന സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 47,272 കോടി അനധികൃതമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് തെറ്റാണെന്നും പല ഫണ്ടുകളിലും കുറവുള്ള തുക മൂടിവെക്കാനുള്ള ശ്രമമാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളെ വഞ്ചിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും, ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ബിഎസ് യെദ്യൂരപ്പയോട് ആവശ്യപ്പെടുകയും ചെയ്‌തു.

കേന്ദ്ര സര്‍ക്കാരിന്റേത് ജിഎസ്‌ടി നിയമങ്ങളുടെ ലംഘനമാണ്, ഇതിനെതിരെ തക്കതായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ വന്‍ കുറവ് വന്ന ഘട്ടത്തിലും സര്‍ക്കാര്‍ ഇത് കൈമാറാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത്.

Read Also: പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE