ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; എട്ടില്‍ ഏഴിലും ബിജെപി മുന്നേറ്റം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ഗാന്ധിനഗര്‍: ഗുജറാത്തില്‍ എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ മുന്നിട്ട് നിന്ന് ബിജെപി. ഫലം പുറത്ത് വരുന്ന ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. മാത്രവുമല്ല എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാനും കഴിഞ്ഞു.

അതേസമയം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില മാറിമറിയുന്നു. നിലവില്‍ എന്‍ഡിഎ മൂന്ന് സീറ്റുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്.

Read Also: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ബിജെപിക്ക് ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE