തൽസമയം ഗുജറാത്ത് ഹൈക്കോടതി; നടപടികൾ ഇനി യൂ ട്യൂബിൽ

By News Desk, Malabar News
Gujarath High Court Live
Gujarat High Court
Ajwa Travels

അഹമ്മദാബാദ്: യഥാർഥ കോടതി നടപടികളും വാദപ്രതിവാദങ്ങളും തൽസമയം കാണാൻ ജനങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് ഹൈക്കോടതി. കോടതിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള ജനങ്ങൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ തൽസമയ യൂ ട്യൂബ് സംപ്രേഷണവുമായാണ് ഹൈക്കോടതി എത്തിയത്. ആദ്യദിനത്തിൽ ചീഫ് ജസ്‌റ്റിസിന്റെ കോടതി നടപടിക്രമങ്ങളാണ് യൂ ട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്‌തത്‌. ആദ്യ മണിക്കൂറിൽ തന്നെ നിരവധി പേർ ലൈവ് കണ്ടു

കോവിഡ് പശ്‌ചാത്തത്തിൽ കോടതി ചേരുന്നത് പൂർണമായും വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു. ഇതിനുപിന്നാലെയാണ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സംപ്രേഷണം ആരംഭിച്ചത്. അഭിഭാഷകരിൽ നിന്നും കക്ഷികളിൽ നിന്നുമുള്ള പ്രതികരണം അനുസരിച്ച് പരീക്ഷണാർഥമാണ് യൂ ട്യൂബ് സംപ്രേഷണം ആരംഭിച്ചത്. എന്നാൽ ജനങ്ങളുടെ പിന്തുണ അനുസരിച്ച് ഇത് മുന്നോട്ട് കൊണ്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.

Also Read: ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. കോടതി നടപടികൾ ലൈവായി സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജയ്‌സിങ് നൽകിയ ഹരജിയിലായിരുന്നു നടപടി. തൽസമയ സംപ്രേഷണം സുപ്രീം കോടതിയും ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

തൽസമയ സംപ്രേഷണം പൊതുതാൽപര്യം മുൻനിർത്തി നടപടികളുടെ സുതാര്യതക്ക് വഴിയൊരുക്കുമെന്നാണ് സുപ്രീം കോടതിയുടെ വിശകലനം . ഇതിലൂടെ തുറന്ന കോടതി എന്ന ആശയം യാഥാർഥ്യമാവുകയും ചെയ്യുമെന്ന് ജസ്‌റ്റിസ്‌ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE