പ്രേതബാധയെന്ന് ആരോപണം; യുവതിയെ തല്ലിക്കൊന്ന് മന്ത്രവാദിയും ബന്ധുക്കളും

By Syndicated , Malabar News
Representational Image
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് 25കാരിയെ തല്ലിക്കൊന്നു. മന്ത്രവാദിയും ബന്ധുക്കളും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. മിഥാപൂര്‍ താലൂക്കിലെ ആരംഭദ ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയെയാണ് ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല ഉപയോഗിച്ച് അടിച്ചുകൊന്നത്.

ബുധനാഴ്‌ച നവരാത്രി ആഘോഷത്തിനായി ഓഖമാധി ഗ്രാമത്തില്‍ എത്തിയ യുവതിക്ക് പെട്ടന്ന് വിറയല്‍ വരികയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രവാദി യുവതിയില്‍ ബാധകയറിയെന്നും ദേവി കോപിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു. ബാധ ഒഴിപ്പിക്കന്‍ യുവതിയെ അടിക്കണമെന്നും ഇല്ലെങ്കില്‍ എല്ലാവരെയും കൊല്ലുമെന്നും മന്ത്രവാദി ബന്ധുക്കളോട് പറഞ്ഞു.

ഇതേതുടര്‍ന്ന് വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലക്കൊണ്ടും ബന്ധുക്കൾ യുവതിയെ ക്രൂരമായി അടിക്കുകയും തുടർന്ന് ഇവർ കൊല്ലപ്പെടുകയുമായിരുന്നു. ഭര്‍ത്താവിന്റെ പരാതിയെ തുടർന്ന് മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളും ഉൾപ്പടെ അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു.

Read also: ‘മോദിജിക്ക് അഭിനന്ദനങ്ങള്‍’; പട്ടിണി സൂചികയില്‍ പിന്നിലായതിൽ പരിഹസിച്ച് കപില്‍ സിബല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE