ഗുരുവായൂര്‍ ക്ഷേത്രം; പുതിയ മേല്‍ശാന്തി 30 ന് ചുമതല ഏല്‍ക്കും; നറുക്കെടുപ്പ് 15 ന്

By Staff Reporter, Malabar News
kerala image_malabar news
Guruvayoor Temple
Ajwa Travels

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 15ന് നടക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ട അപേക്ഷകര്‍ക്കായുള്ള കൂടിക്കാഴ്ച്ച 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വെച്ചു നടക്കും. ക്ഷേത്രം തന്ത്രിയാണ് അഭിമുഖം നടത്തുക. തുടര്‍ന്ന് 15ന് അര്‍ഹരാകുന്നവരുടെ പേരുകള്‍ ഉച്ചപൂജക്ക് ശേഷം ക്ഷേത്രത്തിലെ നാലമ്പലത്തില്‍ വെച്ച് നറുക്കിട്ടെടുത്ത് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കും.

ഒക്ടോബര്‍ 1 മുതല്‍ ആറുമാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഏപ്രില്‍ ഒന്നുമുതല്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ നിയമിക്കാന്‍ സാധിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധിക്കാതെ വന്നത് മൂലം മേല്‍ശാന്തി നിയമനം തടസപ്പെടുകയായിരുന്നു.

ക്ഷേത്രത്തിലെ ഓതിക്കന്‍മാര്‍ക്കായിരുന്നു നിലവില്‍ ചുമതലയുണ്ടായിരുന്നത്. മാര്‍ച്ച് 31ന് കാലാവധി പൂര്‍ത്തിയാക്കിയ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുമേഷ് നമ്പൂതിരിക്ക് കാലാവധി നീട്ടി നല്‍കിയിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. ഇതോടെയാണ് ഓതിക്കന്‍മാര്‍ക്ക് ചുമതല കൈമാറിയത്.

നറുക്കെടുപ്പ് കഴിയുന്നതോടെ പുതിയ മേല്‍ശാന്തി സെപ്തംബര്‍ 30ന്   അത്താഴ പൂജക്ക് ശേഷം ചുമതലയേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE