വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താന്‍ ഹിന്ദു സ്‌ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയിലെത്തിയ ഹരജിക്ക് നിലനിൽപ്പുണ്ടെന്നും അടുത്ത വാദം സെപ്റ്റംബർ 22ന് നടത്താമെന്നും ജഡ്‌ജി വിശ്വേശ്വ പ്രാഥമിക വിധിയിൽ പറഞ്ഞു.
ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു 5 ഹിന്ദു സ്‌ത്രീകൾ നൽകിയ ഹരജികൾ നിയമപരമായി നിലനിൽക്കില്ല എന്ന് കാണിച്ചു പള്ളിക്കമ്മറ്റി നൽകിയ ഹരജി തള്ളിക്കൊണ്ടാണ് വാരാണസി ജില്ലാ കോടതി വിധി പറഞ്ഞത്. ഹിന്ദുക്കള്‍ക്ക് പ്രാർഥിക്കാൻ അനുമതി നല്‍കുന്നത് 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളിയത്.
വസ്‌തു വഖഫ് ബോര്‍ഡിന്റേതാണെന്നും കോടതിയില്‍ വാദം കേള്‍ക്കാനാകില്ലെന്നുമാണ് ഇതുവരെ പള്ളി കമ്മിറ്റി വാദിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട ഏത് വിഷയവും കേള്‍ക്കാന്‍ വഖഫ് ബോര്‍ഡിന് മാത്രമേ അവകാശമുള്ളൂയെന്നും അവര്‍ വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
ഗ്യാന്‍വാപി മസ്‌ജിദിന്റെ പുറം ഭിത്തിയില്‍ സ്‌ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവത വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു അഞ്ച് സ്ത്രീകളാണ് ഹരജി സമർപ്പിച്ചിരുന്നത്. 16ആം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് ഗ്യാൻവാപി മസ്‌ജിദ് നിര്‍മിച്ചതെന്ന് 1991ല്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയിൽ ആരോപിക്കുന്നുണ്ട്.
Related Read: ഗ്യാൻവാപി മസ്‌ജിദ് കേസ്: പ്രാഥമിക വിധി ഇന്നുണ്ടായേക്കും; പ്രദേശത്ത് 144 പ്രഖ്യാപിച്ചു