മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി

By Team Member, Malabar News
Ajwa Travels

മലപ്പുറം : കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്‌ഥാനത്തിൽ മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി നൽകി. കർശന നിർദ്ദേശങ്ങളാണ് ഹാർബറുകൾ പ്രവർത്തിക്കാൻ അധികൃതർ നൽകിയിരിക്കുന്നത്. പൊന്നാനി, താനൂർ എന്നീ ഹാർബറുകളിലും, പടിഞ്ഞാറേക്കര, കൂട്ടായി, തേവർ കടപ്പുറം, ചാപ്പപ്പടി ലാൻഡിംഗ് സെന്ററുകളിലും മാത്രമേ മൽസ്യ വിൽപന അനുവദിക്കുകയുള്ളൂ എന്നും ചില്ലറ വിൽപന അനുവദിക്കില്ല എന്നും അധികൃതർ വ്യക്‌തമാക്കി.

കൂടാതെ ഒന്നിടവിട്ട ദിവസങ്ങളിലായി ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള മൽസ്യബന്ധന യാനങ്ങൾക്കായിരിക്കും മൽസ്യബന്ധനത്തിന് അനുമതി നൽകുക. കൂടാതെ അന്യ ജില്ലകളിൽ നിന്നുള്ള യാനങ്ങൾക്ക് ലാൻഡിംഗ് അനുമതിയും ഉണ്ടായിരിക്കില്ല. രാവിലെ 7 മണി മുതൽ 2 മണി വരെ മാത്രമായിരിക്കും മൽസ്യ വിൽപനക്ക് അനുമതി.

ഹാർബറുകളിൽ ടോക്കൺ നൽകുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും തദ്ദേശ സ്‌ഥാപനങ്ങൾ വോളണ്ടിയർമാരെ നിയോഗിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലാണ്  നിയന്ത്രണങ്ങളിൽ ഇളവ് നൽകികൊണ്ട് ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി നൽകിയിരിക്കുന്നത്.

Read also : കോവിഡ് വാക്‌സിൻ നികുതി ഒഴിവാക്കിയേക്കും; ജിഎസ്‌ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്‌ച അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE