താരനെ അകറ്റാം; ഇതാ ഒരു ഹെയർ മാസ്‌ക്

By News Bureau, Malabar News
hair
Ajwa Travels

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് താരൻ. എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണിത്. താരനെ അകറ്റാൻ പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും ഉണ്ടാകും. താരന്റെ ആദ്യ ഘട്ടമാണെങ്കിൽ ഇത് വളരെ എളുപ്പം പരിഹാരിക്കാവുന്നതാണ്.

തലയോട്ടിയിലെ ചര്‍മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ മികച്ച ഹെയർ മാസ്‌കുകൾ വീട്ടിൽത്തന്നെ ഉണ്ടാക്കാൻ കഴിയും. നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ഹെയർ മാസ്‌ക് പരിചയപ്പെടാം.

നേന്ത്രപ്പഴം, ഒലീവ് ഓയിൽ, തേന്‍ എന്നിവയാണ് ഈ ഹെയർ മാസ്‌ക് ഉണ്ടാക്കാൻ ആവശ്യം.

പഴത്തിലെ ഘടകങ്ങൾ താരനെതിരെ പ്രവർത്തിക്കുന്നു. പോഷകങ്ങളാൽ സമ്പന്നമായ ഒലീവ് ഓയിൽ മുടിയെ കരുത്തുറ്റതും തിളക്കവുമുള്ളതും ആക്കുന്നു

ഉണ്ടാക്കുന്ന വിധം

നന്നായി പഴുത്ത രണ്ട് പഴമെടുക്കുക. ഇത് നന്നായി ചതച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിലേക്ക് കുറച്ച് ഒലീവ് ഓയിലും അര സ്‌പൂൺ തേനും ചേർക്കുക. ഇതെല്ലാം നന്നായി മിക്‌സ് ചെയ്‌ത്‌ തലമുടിയിൽ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തല കഴുകാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Most Read: ‘ബ്രോ ഡാഡി’യിലെ ‘അന്നമ്മ’; മീനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE