നെടുമ്പാശ്ശേരിയിൽ 83.5 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

By Desk Reporter, Malabar News
gold smuggling_2020 Aug 25
Representational Image
Ajwa Travels

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 83.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി. നീക്യാപിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ അറേബ്യയുടെ വിമാനത്തിൽ വന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശിയായ സജീവാണ് പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിനു രൂപയുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. എൻഐഎ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനിടയിലും നെടുമ്പാശ്ശേരി അടക്കമുള്ള മറ്റ് എയർപോർട്ടുകളിൽ സ്വർണക്കടത്തിന് യാതൊരു ശമനവുമില്ല. വൻ സ്വർണക്കടത്ത് സംഘം തന്നെ അറസ്റ്റിലായിട്ടും ഇത്തരം സംഭവങ്ങൾ വീണ്ടും തുടർക്കഥയാവുകയാണ്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിൽ 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശിയാണ് അന്ന് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE