ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹത്രസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്‌തു. രാജ്യമെമ്പാടും ശക്‌തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്‌ചാത്തലത്തിലാണ് യു പി സര്‍ക്കാരിന്റെ നടപടി. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പൊലീസ് സംസ്‌കരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യ കര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡെറിക് ഒബ്രിയാന്‍ തുടങ്ങിയവരെ യു പി പോലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി ജന്തർ മന്ദിറിൽ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.
Read also: ഹത്രസ് സന്ദര്‍ശിക്കാന്‍ നേതാക്കളെ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി ഉമാ ഭാരതി