ന്യൂ ഡെല്‍ഹി: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും അനുവദിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട് വളഞ്ഞിരിക്കുന്ന പോലീസ് സൈന്യത്തെ പിന്‍വലിക്കണമെന്നും ഉമാ ഭാരതി അഭ്യര്‍ഥിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതിനെ ഉമാ ഭാരതി വിമര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹത്രസില്‍ ക്രൂര പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡെറിക് ഒബ്രിയാന്‍ തുടങ്ങിയവരെ യു.പി പോലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനെല്ലാം പുറകെയാണ് രാഷ്‌ട്രീയ നേതാക്കളെ ഹത്രസ് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഉമാ ഭാരതി രംഗത്തെത്തിയത്.
Related news: ഹത്രസ്; കേസ് ഏറ്റെടുക്കാന്‍ എത്തിയ ‘നിര്‍ഭയ’ അഭിഭാഷകയെയും പോലീസ് തടഞ്ഞു