ഹത്രസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം

By Syndicated , Malabar News
Malabar News_ Hathras-officials
ഹത്രസ് കുടുംബം
Ajwa Travels

ലക്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിന് മുന്നില്‍ ഹാജരായ ശേഷം ബള്‍ഗാദി ഗ്രാമത്തിലെ വീട്ടില്‍ എത്തിയപ്പോഴാണ് മാതാവിന് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പിതാവിന്റെ ആരോഗ്യനില മോശമാണെങ്കിലും ചികില്‍സക്ക് തയ്യാറായില്ല.

ആരോഗ്യനില മോശമായിട്ടും ആശുപത്രിയില്‍ പോകാന്‍ പിതാവ് വിസമ്മതിച്ചുവെന്ന് ഹത്രസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രിജേഷ് റാത്തോഡ് പറഞ്ഞു. ‘ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉള്ളതിനാല്‍ ഒരു ടീമിനെ ഞങ്ങള്‍ അയച്ചിരുന്നു. പക്ഷെ ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം തയ്യാറല്ല. കുടുംബം മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്‌ഥ ആയതിനാല്‍ നേരിട്ട് കാര്യങ്ങള്‍ അന്വേഷിക്കും” റാത്തോഡ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസില്‍ സിബിഐ തെളിവെടുപ്പ് ആരംഭിച്ചു. ഹത്രസില്‍ പെണ്‍കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്‌ഥലം സിബിഐ പരിശോധിച്ചു. പെണ്‍കുട്ടിയുടെ സഹോദരനും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Read also: ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE