ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം.
മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി കൂടുതൽ ഉപഭോക്‌താക്കളെ കണ്ടെത്തുവാനാണ് ഇരുകമ്പനികളുടെയും ശ്രമം. വരാനിരിക്കുന്ന ഓൺലൈൻ ഫെസ്‌റ്റിവൽ സീസണുകളിൽ പുതിയ തീരുമാനത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് എച്ച്ഡിഎഫ്‌സിയുടെ കണക്കുകൂട്ടൽ.
ഇഎംഐ, വാങ്ങുന്ന ഉൽപന്നങ്ങൾക്ക് പിന്നീട് പണം നൽകിയാൽ മതിയെന്ന ആനുകൂല്യം തുടങ്ങിയ ഫീച്ചറുകൾ ഇത്തരം കാർഡുകളിലേക്ക് ഉപഭോക്‌താക്കളെ ആകർഷിക്കുന്നുണ്ട്.
രാജ്യത്ത് കാർഡ് വഴി നടക്കുന്ന ഇടപാടുകളിൽ മൂന്നിലൊന്നും എച്ച്ഡിഎഫ്‍സി ബാങ്ക് ഉപഭോക്‌താക്കളുടേതാണ്. അതിനാൽ തന്നെ എച്ച്ഡിഎഫ്‌സിയുമായി സഹകരിക്കുന്നത് തങ്ങൾക്കും കൂടുതൽ നേട്ടമാകുമെന്നാണ് പേടിഎമ്മിന്റെ വിലയിരുത്തൽ.
Read Also: ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഉറപ്പിക്കാൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ