വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല, കേരളം സജ്‌ജം; കെകെ ശൈലജ

By Team Member, Malabar News
minister kk shailaja
ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ കേരളത്തില്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജനുവരി 16ആം തീയതി മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌ത് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും എന്ന് മുതലാണ് സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്‌ത് തുടങ്ങുകയെന്ന് വ്യക്‌തമാക്കിയിട്ടില്ലെന്നും മന്ത്രിച്ചു പറഞ്ഞു.

ജനുവരി 11ആം തീയതി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാകും സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ എന്ന് വിതരണം ചെയ്‌ത് തുടങ്ങുമെന്നതില്‍ ധാരണയുണ്ടാകുക. സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചാലുടന്‍ തന്നെ വിതരണം ചെയ്‌ത് തുടങ്ങുമെന്ന് മന്ത്രി വ്യക്‌തമാക്കി. കേരളത്തില്‍ അതിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കില്ലെന്നത് പൊതു തീരുമാനമാണെന്നും മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി.

Read also : കടലില്‍ തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക്‌ ബോക്‌സ് കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE