തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരും; ആരോഗ്യമന്ത്രി

By Team Member, Malabar News
Malabarnews_kk shailaja
ആരോഗ്യമന്ത്രി കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും കോവിഡ് വ്യാപനം കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും മരണനിരക്കിലും ഉയര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്‌ഥാനത്ത് രോഗവ്യാപനത്തില്‍ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ തിരഞ്ഞെടുപ്പിനെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

കോവിഡ് വ്യാപനം ഉയരാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്‌ഥാനത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ആശുപത്രികൾക്കും, പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എല്ലാവരും സെല്‍ഫ് ലോക്ക്ഡൗണിന് തയ്യാറാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അനാവശ്യമായി പുറത്തു പോകുന്നത് കഴിവതും ഒഴിവാക്കണമെന്നും, കുട്ടികളും, പ്രായം ചെന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ രോഗവ്യാപനത്തില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും അതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യം ഉണ്ടാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലാണ് മുന്‍കരുതൽ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

Read also : മരടിൽ ഫ്ളാറ്റ് ഉടമകളുടെ നഷ്‌ടപരിഹാരം 61.5 കോടി; നൽകിയത് 5 കോടിയിൽ താഴെ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE