തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. മഴക്കൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും വെള്ളിയാഴ്‌ച വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കുമാണ് സാധ്യത.
വിവിധ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണമെന്നും നിർദ്ദേശം നൽകി. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാവാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Most Read| ഇന്ത്യയിലും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ? വെല്ലുവിളിച്ച് ഹിൻഡൻബർഗ്