കനത്ത മഴ; സംസ്‌ഥാനത്ത് 7 ജില്ലകളിൽ വെള്ളിയാഴ്‌ച യെല്ലോ അലർട്

By Team Member, Malabar News
Heavy Rain Alert In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 7 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ ശനിയാഴ്‌ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.

എന്നാൽ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പിൻവലിക്കുകയും ചെയ്‌തു.

Read also: കെവി തോമസിനെതിരെ എഐസിസിയോട് നടപടി ആവശ്യപ്പെടും; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE