യൂറോപ്പിൽ കനത്ത മഴ തുടരുന്നു; മരണം 54 ആയി

By Team Member, Malabar News
Heavy Rain In Germany

ബർലിൻ : പടിഞ്ഞാറൻ യൂറോപ്പിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 54 പേർ ഇതുവരെ മരിച്ചു. ജർമനി-42, തുർക്കി-6, ബെൽജിയം-6 എന്നിങ്ങനെയാണ് നിലവിലെ മരണസംഖ്യ. ഇതിനൊപ്പം തന്നെ നിരവധി ആളുകളെ ഇതിനോടകം കാണാതായി. മിക്കയിടങ്ങളിലും കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റും നാശം വിതക്കുന്നുണ്ട്.

നദികൾ കര കവിഞ്ഞൊഴുകിയതോടെ അണക്കെട്ടുകൾ പലതും തുറന്നു വിട്ടു. കൂടാതെ പലയിടങ്ങളിലും റോഡ്-റെയിൽ ഗതാഗതങ്ങൾ താറുമാറാകുകയും, ഫോൺ-ഇന്റർനെറ്റ് ബന്ധം നിലക്കുകയും ചെയ്‌തിട്ടുണ്ട്‌. തുർക്കിയുടെ വടക്കുകിഴക്കൻ കരിങ്കടൽ തീരപ്രദേശങ്ങളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും നാശം വിതച്ചത്. റീസ് പ്രവിശ്യയിൽ മണ്ണിടിച്ചിലിൽ 6 പേർ മരിച്ചു. 2 പേരെ കാണാതായി. കൂടാതെ ഒട്ടേറെ തേയിലത്തോട്ടങ്ങൾ നശിക്കുകയും ചെയ്‌തു.

അതേസമയം മഴയെ തുടർന്ന് ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായിരിക്കുന്നത് ജർമനിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ്. ശക്‌തമായ മഴയിൽ നിരവധി ആളുകളുടെ വീടുകൾ പൂർണമായും നശിച്ചിട്ടുണ്ട്. കൂടാതെ നദികൾ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഒട്ടേറെ ഗ്രാമങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. കൂടാതെ രക്ഷാ പ്രവർത്തനത്തിനിടെ 2 സേനാംഗങ്ങൾ മരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ജർമൻ അതിർത്തിയോട് ചേർന്ന കിഴക്കൻ മേഖലയിലാണ് ബൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷമായത്. ഇവിടെ 6 പേരാണ് ഇതുവരെ മരിച്ചത്. കൂടാതെ പ്രധാന ഹൈവേകളെല്ലാം തന്നെ ഇപ്പോൾ വെള്ളത്തിനടിയിലാണ്. അസാധാരണമായ കനത്ത മഴയാണ് ഫ്രാൻസിന്റെ വടക്കുകിഴക്കൻ മേഖലയിലും നിലവിലുള്ളത്. ഇവിടെ 2 മാസം കൊണ്ട് പെയ്യേണ്ടിയിരുന്ന മഴ 2 ദിവസങ്ങളിൽ പെയ്‌തതായി ഫ്രഞ്ച് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.

Read also : നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച കസ്‌റ്റംസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE