കനത്ത മഴ; സംസ്‌ഥാനത്ത് വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി

By News Desk, Malabar News
Heavy Rain alert In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ- എയ്‌ഡഡ്- അൺ എയ്‌ഡഡ് സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

മഴയെ തുടർന്ന് കൊല്ലം പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പടെ വരുന്ന അഞ്ചൽ ഉപജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ നടക്കുന്ന മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ ഡോ.ദിവ്യ എസ്‌ അയ്യർ അവധി പ്രഖ്യാപിച്ചു.

Most Read: കള്ളപ്പണക്കേസ്; സഞ്‌ജയ്‌ റാവത്ത് ഇഡി കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE