മഴക്കെടുതി; പാലക്കാട്‌ ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ

By Staff Reporter, Malabar News
kseb-palakkad-rain
Representational Image
Ajwa Travels

പാലക്കാട്: അപ്രതീക്ഷിത മഴയെ തുടർന്ന് കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ. കനത്ത മഴ പെയ്‌ത ശനിയാഴ്‌ച മുതൽ ചൊവ്വ വരെയുള്ള കണക്കാണിത്‌. കനത്തമഴയിലും കാറ്റിലും വൈദ്യുതിത്തൂൺ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ്‌ നഷ്‌ടത്തിലധികവും. ഈ ദിവസങ്ങളിൽ വിവിധ കാരണങ്ങളാൽ 4,756 ഉപഭോക്‌താക്കൾക്ക്‌ വൈദ്യുതി മുടങ്ങി.

ജില്ലയിൽ 11 കെവി ലൈൻ പോകുന്ന 13 തൂണുകൾ ഒടിഞ്ഞു. പത്തിലധികം ഇടങ്ങളിൽ എച്ച്‌ടി ലൈനുകൾ പൊട്ടി. ചെറിയ വൈദ്യുതിത്തൂൺ 72 എണ്ണമാണ്‌ മരംവീണും മറ്റും ഒടിഞ്ഞത്‌. 273 ഇടത്ത്‌ ലൈനുകളും പൊട്ടി. ജില്ലയിൽ ചിലയിടങ്ങളിൽ ശക്‌തമായ കാറ്റ്‌ വീശിയതാണ്‌ നഷ്‌ടത്തിന്റെ അളവ്‌ ഉയർത്തിയത്‌.

മരക്കൊമ്പൊടിഞ്ഞും മരം കടപുഴകിയും വൈദ്യുതിത്തൂണുകളിലും ലൈനുകളിലും പതിക്കുകയായിരുന്നു. മൂന്നിടത്ത്‌ ട്രാൻസ്‌ഫോർമറുകളും തകർന്നു. വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണി നേരിട്ട 21 ഇടങ്ങളിലെ ട്രാൻസ്‌ഫോർമറുകൾ താൽക്കാലികമായി ഓഫാക്കിയിരുന്നു.

Read Also: പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE