യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ

By News Desk, Malabar News
Widespread rains expected in the coming days; Caution in the UAE
Ajwa Travels

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അല്‍ ഐനിലെ വിവിധ പ്രദേശങ്ങള്‍, ഖതം അല്‍ ശിഖ്‍ല, ഉമ്മുഗഫ, അല്‍ഫവ, അല്‍ ഹിലി തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചു.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ശക്‌തമായ പൊടിക്കാറ്റ് മൂലം ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം 2.30 മുതല്‍ ഏഴ് മണി വരെ ദൂരക്കാഴ്‌ചക്ക് ബുദ്ധിമുട്ട് നേരിടുമെന്നും അറിയിച്ചിരുന്നു. വിവിധ സ്‌ഥലങ്ങളിലെ മഴയുടെ ദൃശ്യങ്ങള്‍ സ്വദേശികളും പ്രവാസികളും സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Kerala News: തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE