സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം വ്യാപക മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

By Trainee Reporter, Malabar News
Heavy Rain Should Be In Kerala In The Next 5 Days And Yellow Alert In 5 Districts
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴ ലഭിച്ചേക്കും.

കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾക്കുള്ള വിലക്ക് തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ മധ്യപ്രദേശിന്റെ മുകളിലായാണ് സ്‌ഥിതി ചെയ്യുന്നത്. മഹാരാഷ്‌ട്ര തീരം മുതൽ കേരളാ തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.

Most Read: വന്യമൃഗ- മനുഷ്യ സംഘർഷം; ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE