തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങളായ മണക്കാട്, കമലേശ്വരം, കല്ലടിമുക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ വെള്ളക്കെട്ടിലായി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതമാണിതെന്നും ഉടനടി പരിഹാരം ഉണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ടോടെയാണ് ജില്ലയിൽ മഴ കനത്തത്.

അമ്പൂരി അടക്കമുള്ള മലയോര മേഖലകളിലും മഴ ശക്‌തമാകുന്നുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. അതേസമയം, അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ ശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: സംസ്‌ഥാനത്തെ വ്യാജ പൾസ് ഓക്‌സീമീറ്റർ വിപണനം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE