നിയമസഭാ കയ്യാങ്കളി കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ വാദം പൂർത്തിയായി

By Team Member, Malabar News
Malabarnews_kerala assembly brawl case
Representational image
Ajwa Travels

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി. കോടതി കേസിന്റെ വിധി പറയാനായി മാറ്റി വച്ചു. 2015 ലാണ് കേസിനാസ്‌പദമായ സംഭവം നിയമസഭയില്‍ അരങ്ങേറിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണ വേളയിലായിരുന്നു നിയമസഭയില്‍ കാര്യങ്ങള്‍ കയ്യാങ്കളിയില്‍ എത്തിയത്. അതിനെ തുടര്‍ന്നുണ്ടായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എന്നിവര്‍ക്കൊപ്പം തന്നെ വി ശിവന്‍കുട്ടി, കെ അജിത്ത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്‌റ്റര്‍ എന്നിവരും നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളാണ്.

Read also : പൊലീസ് നിയമ ഭേദഗതി; മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം തട്ടിപ്പെന്ന്​ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE