ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ വെബ് കാമറ സ്‌ഥാപിക്കാൻ നിർദേശം

By Syndicated , Malabar News
Kerala-High-Court
Representational image

പയ്യന്നൂര്‍: ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ വെബ് കാമറ സ്‌ഥാപിക്കാന്‍ നിര്‍ദേശം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നല്‍കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പയ്യന്നൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, പേരാവൂര്‍, കണ്ണൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വെബ് കാമറ സ്‌ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.

കള്ളവോട്ട് തടയുന്നതിനു നടപടി ആവശ്യപ്പെട്ട് കല്യാശ്ശേരി ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പിപി കരുണാകരന്‍ മാസ്‌റ്റര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയിലാണ് നിര്‍ദേശം. തിരഞ്ഞെടുപ്പിന് ശേഷം 10 ദിവസത്തിനകം വെബ് കാമറയുടെ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് പരാതിക്കാരനു കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു. പോളിങ്ങില്‍ കൃത്രിമം നടന്നതായി തെളിഞ്ഞാല്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

Read also: മലപ്പുറത്ത് മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പാർട്ടി വിട്ടു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE