കുതിച്ചുയർന്ന് സ്വർണവില; സംസ്‌ഥാനത്ത് ഒരു പവന് 40,560 രൂപ

By Team Member, Malabar News
High Increase In The Gold Price In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 1,040 രൂപയാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് സംസ്‌ഥാനത്ത് കൂടിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 40,560 ആയി ഉയർന്നു. കൂടാതെ ഒരു ഗ്രാമിന് 5,070 രൂപയായും വില ഉയർന്നു.

37,360 രൂപയായിരുന്നു ഈ മാസം ആദ്യം സ്വർണവില. പിന്നീട് ഓരോ ദിവസവും വിലയിൽ ഉണ്ടായ ഉയർച്ചയാണ് ഇപ്പോൾ സ്വർണവില 40,000ന് മുകളിൽ എത്തിച്ചത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്‌ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്നാണ് സ്വർണവിലയിൽ റെക്കോർഡ് വർധന ഉണ്ടാകുന്നത്. സംസ്‌ഥാനത്ത് 42,000 രൂപ വരെ സ്വർണവില എത്തിയിരുന്നു. അതിന് ശേഷമാണ് പിന്നീട് സ്വർണവിലയിൽ കുറവ് ഉണ്ടായത്. എന്നാൽ കോവിഡിനൊപ്പം ആഗോളതലത്തിൽ നാണ്യപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നതും സ്വർണവില ഉയരാൻ കാരണമായേക്കും.

Read also: സിപിഎം സംസ്‌ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE