രാജ്യത്തെ അതീവ സുരക്ഷാ മേഖല; പട്ടികയിൽ ഇടംപിടിച്ച് കൊച്ചി

കൊച്ചിക്ക് പുറമെ, തെലങ്കാന, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

By Trainee Reporter, Malabar News
High security zone in the country; Kochi is on the list
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പട്ടികയിറക്കിയത്. കൊച്ചി കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. രാജ്യത്താകമാനം പത്ത് അതീവ സുരക്ഷാ മേഖലകളാണ് കേന്ദ്രത്തിന്റെ പട്ടികയിൽ ഉള്ളത്.

കൊച്ചിൻ ഷിപ്പിയാർഡ്, കണ്ടെയ്‌നർ സ്‌റ്റേഷൻ, നേവൽ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കൺ സ്‌റ്റോറേജ് ഓയിൽ ടാങ്ക്, നേവൽ എയർപോർട് തുടങ്ങിയ സ്‌ഥലങ്ങൾ കൊച്ചിയിലെ സുരക്ഷാ മേഖലയിൽ ഉൾപ്പെടും. കൊച്ചിക്ക് പുറമെ, തെലങ്കാന, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഈ മേഖലകളിൽ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. രാജ്യത്തെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്.

Most Read: ‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE