സംസ്‌ഥാനത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ സംസ്‌ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ശക്‌തമായ തിരമാല ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്‌തമാക്കുന്നത്. 3.5 മീറ്റർ മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളതീരത്ത് നിന്നും മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടതോടെ സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി തുടർന്നിരുന്ന ശക്‌തമായ മഴക്ക് ശമനം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മഴ മുന്നറിയിപ്പുകളെല്ലാം പിൻവലിച്ചു. കൂടാതെ കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് നേരിയ തോതിൽ ഇപ്പോഴും മഴ തുടരുന്നത്.

കേരളതീരത്ത് നിന്നും ടൗട്ടെ നീങ്ങിയ സാഹചര്യത്തിൽ മൺസൂൺ എത്തുന്നത് വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ വടക്കൻ ജില്ലകളിലാണ് ടൗട്ടെ ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയത്. നിരവധി ആളുകൾ അവരുടെ വീട് നഷ്‌ടപ്പെട്ടതിനാലും, വെള്ളം കയറിയതിനാലും ഇപ്പോഴും ബന്ധുവീടുകളിൽ തുടരുകയാണ്.

Read also : നാരദ കേസ്; തൃണമൂൽ മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE