ഹോളിവുഡ് താരം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ വിവാഹിതയായി

By Team Member, Malabar News
Malabarnews_scarlett johansson
Representational image
Ajwa Travels

ഹോളിവുഡ് പ്രമുഖ താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്‌റ്റ് ആണ് വരന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ഗദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇരുവരും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു. 2017 ലാണ് സ്‌കാര്‍ലെറ്റ് ആദ്യമായി കോളിനുമായി പൊതുവേദി പങ്കിട്ടത്. ഈ വർഷം മെയില്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്‌ചയം നടന്നിരുന്നു. സ്‌കാര്‍ലെറ്റിന്റെ മൂന്നാം വിവാഹവും കോളിന്റെ ആദ്യ വിവാഹവുമാണിത്. 2008 ല്‍ ഹോളിവുഡ് നടന്‍ റിയാന്‍ റെയ്‌നോള്‍ഡ്സുമായി ആയിരുന്നു സ്‌കാര്‍ലെറ്റിന്റെ ആദ്യ വിവാഹം. 2010 ൽ ഇവര്‍ വിവാഹ മോചിതരായി. പിന്നീട് ഫ്രഞ്ച് ബിസിനസുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കുമായി വിവാഹം നടന്നെങ്കിലും 2017 ല്‍ വീണ്ടും വിവാഹമോചിതയായി.

പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനിരിക്കുന്ന സ്‌കാര്‍ലെറ്റിന്റെ ഏറ്റവും പുതിയ ചിത്രം ബ്ളാക്ക് വിഡോ ആണ്. ഈ വർഷം പുറത്തിറങ്ങാന്‍ ഇരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Read also : ‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി; ഇനി വെറും ‘ലക്ഷ്‍മി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE