‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി; ഇനി വെറും ‘ലക്ഷ്‍മി’

By Team Member, Malabar News
Malabarnews_laxmmi bomb
Representational image
Ajwa Travels

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘ലക്ഷ്‍മി ബോംബ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി വെളുപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. ഹിന്ദു ദേവതയായ ലക്ഷ്‍മി ദേവിയെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്ന കാരണത്താല്‍ വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പേര് മാറ്റിയെന്ന് വെളുപ്പെടുത്തിയത്. ‘ലക്ഷ്‍മി ബോംബ്’ എന്നതിന് പകരം ‘ലക്ഷ്‍മി’ എന്ന് മാത്രമായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് വ്യക്‌തമാക്കിയത്.

ട്വിറ്ററിലൂടെ ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്‌റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ചിത്രത്തിന്റെ പേര് മാറ്റിയത് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഇംഗ്‌ളീഷ് പേരില്‍ സ്‌പെല്ലിംഗിനും വ്യത്യാസം വരുത്തിയിട്ടുണ്ട്. ‘Laxmmi’ എന്നായിരുന്ന പേര് ‘Laxmii’ എന്നാണ് മാറ്റിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചിത്രത്തിന്റെ പേരിൽ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ട്വിറ്ററിലൂടെ ചിത്രം ബഹിഷ്‌കരിക്കണം എന്ന തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നതിന് പിന്നാലെ ഹിന്ദുത്വ സേനയായ കര്‍ണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ചിത്രത്തിന്റെ പേര് ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യയ ശാസ്‍ത്രത്തെ പറ്റിയും ആചാരങ്ങള്‍, ദേവന്‍മാര്‍, ദേവതകള്‍ എന്നിവയെ പറ്റിയും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നാണ് കര്‍ണിസേന നോട്ടീസില്‍ പറഞ്ഞിരുന്നത്. ചിത്രത്തിന്റെ തലക്കെട്ടിനൊപ്പം തന്നെ കഥാപാത്രങ്ങളുടെ പേരുകള്‍ ലവ് ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നത് ആണെന്ന വാദവും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആസിഫ് എന്ന കഥാപാത്രത്തെയും നായികയായ കിയാരാ അദ്വാനി പ്രിയ എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രം ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയിലാണ് ചിത്രീകരിക്കുന്നത് എന്ന ആരോപണവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.

തമിഴ് ഹൊറര്‍-കോമഡി ചിത്രം മണി2: കാഞ്ചനയുടെ റീമേക്ക് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. രാഘവ ലോറന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുഷാര്‍ കപൂര്‍, ഷരദ് ഘേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read also : പേര് മാറ്റണം; ‘ലക്ഷ്‍മി ബോംബിന്’ എതിരെ കര്‍ണിസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE