തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ ഗുളികകൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസ്‌പെൻസറികളിലൂടെയും കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.
ഹോമിയോയിലുള്ള ഫലപ്രദമായ പ്രതിരോധം ഉപയോഗിച്ച് കുട്ടികളുടെ പ്രതിരോധം ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഈ മാർഗം സ്വീകരിക്കാൻ എല്ലാവരും താൽപര്യപൂർവം മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് ആളുകളുടെ സംശയങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പർ 18005992011.
Also Read: ‘മുല്ലപ്പെരിയാറിൽ നിലവിൽ പ്രശ്‌നങ്ങളില്ല, അനാവശ്യ ഭീതി പരത്തിയാൽ നിയമനടപടി’; മുഖ്യമന്ത്രി