നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത്; കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്‌റ്റിൽ

By News Desk, Malabar News
excise-jpg
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍. കൊലപാതക കേസിലെ രണ്ട് പ്രതികളുള്‍പ്പടെയുളള സംഘമാണ് പിടിയിലായത്. ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു കുപ്പി വ്യാജമദ്യത്തിന് 2500 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു.

നരുവാമൂട് സ്വദേശികളായ സജു, വിഷ്‌ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശി രജിം റഹീം എന്നിവരാണ് പിടിയിലായത്. സജുവും ഹരിദാസും നരുവാമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്. രണ്ട് കുപ്പി വ്യാജമദ്യവുമായി രജീമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് രജീമില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ബാക്കി മൂന്നുപേരും അറസ്‌റ്റിലായത്.

Read Also: പ്‌ളസ് ടു ക്‌ളാസുകള്‍ നാളെ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE